പത്താം തരം മലയാള പാഠാവലി

മലയാളം

1 "പുതുമലയാണ്മ തന്‍ മഹേശ്വരന്‍ " എന്ന വിശേഷണം എഴുത്തച്ഛനു നല്കുന്നതിലെ ഔചിത്യം പരിശോധിക്കുക?

2 "മുക്കുവത്തരുണിയില്‍ പാരശര്യനെന്ന പോലൊരു ചക്കാലത്തരുണിയില്‍ ജാതനായ"........... ഇവിടെ പരാമര്‍ശിക്കപ്പെട്ട ദിവ്യന്‍മാരുടെ മഹത്വം എന്തെന്ന് വിശകലനം ചെയ്യുക.

3 "എഴുത്തച്ഛനു മുമ്പുള്ള കാലം വരെ കേരള കവിത വ്യക്തമായ രണ്ടു കൈവഴികളിലായിട്ടാണു ഒഴുകിയിരുന്നത്.” ഈ രീതിയില്‍ നിന്നു എഴുത്തച്ഛന്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ എന്തെല്ലാം? 'അനശ്വരനായ കവി കാലാതീതമായ കവിത' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ഉപന്യാസം തയ്യാറാക്കുക.

4 'മാധുര്യ ഗുണങ്ങളുംമക്ഷരവ്യക്തിയും വേണം
സാധുത്വം പദങ്ങള്‍ക്കു സതതം സംഭവിയ്ക്കേണം
ബോധിപ്പതിനുള്ള കുശലത്വമതും വേണം
ബോധമുള്ളവര്‍ക്കുള്ളില്‍ ബഹുമാനം വരുത്തേണം
ഹാസത്തിനൊരു മാര്‍ഗ്ഗം ചില ദിക്കിലതും വേണം
വാസനക്കൊത്തപോലെ വചന പ്രക്രമം വേണം'
മേല്‍കൊടുത്ത വരികളെ അടിസ്ഥാനമാക്കി കുഞ്ചന്‍ നമ്പ്യാരുടെ കാവ്യ സങ്കല്‍പ്പം വിശദമാക്കുക

5 എഴുത്തച്ഛന്‍ കവിതകള്‍ തത്ത്വചിന്താ നിര്‍ഭരങ്ങളാണെന്നു നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടല്ലോ.











6 രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു
വ്യാജം നടിച്ചു സമസ്ത സാധുക്കളെ
തേജോവധം ചെയ്തു വിത്തമാര്‍ജ്ജിച്ചുകൊ
ണ്ടാജീവനാന്തം നടക്കുന്നിതു ചിലര്‍
രാജാവിനെ ച്ചെന്നു സേവിച്ചു നില്‍ക്കയും
വ്യാജം പറഞ്ഞു പലരെച്ചതിക്കയും
കൈക്കൂലി മെല്ലെ പിടുങ്ങുവാനല്ലാതെ
യിക്കാരിയക്കാരന്‍മാര്‍ക്കില്ല വാഞ്ചിതം.'

ഈ കവിതാശകലത്തിനു എല്ലാക്കാലത്തും പ്രസക്തിയുണ്ട്. ഈ പ്രസ്താവനയോടു നിങ്ങള്‍ യോജിക്കുന്നുവോ? എന്തുകൊണ്ട്? വിശദീകരിക്കുക.

6 'ജീവിതം എന്നെ താലോലിക്കുകയും തല്ലുകയും ചെയ്തു.എന്റെ നേര്‍ക്കു പീലിക്കണ്ണും നരിക്കണ്ണും കാണിച്ചു. ആശയം വിശദമാക്കുക

7 ''മറക്കുടക്കുള്ളില്‍നിന്നും സാപത്ന്യം കൊണ്ട് ഇരുണ്ടുരുകുന്ന ജ്യേഷ്ഠത്തിമാരുടേയും അനുജത്തിമാരുടേയും തേങ്ങലുകള്‍..വാല്‍ക്കണ്ണാടി കൈയില്‍ പിടിച്ച് വരാത്ത വരനെ കാത്തിരിക്കുന്ന നിറ താരുണ്യങ്ങളുടെ നെടുവീര്‍പ്പുകള്‍.. അമ്പിളിക്കുറിമാഞ്ഞ യുവവൈധവ്യങ്ങളുടെ അടക്കിപ്പിടിച്ച ഗദ്ഗദം..'' എം ആര്‍ ബി യുടെ ഈ വാക്കുകള്‍ മുന്‍ തലമുറയിലെ സ്ത്രീകളുടെ ദുരിത പര്‍വ്വത്തിന്റെ നേര്‍ക്കാഴ്ചയാണ് ശരിയോ? ചര്‍ച്ച ചെയ്യുക
8 ''ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും...
ആസ്വാദനം തയ്യാറാക്കുക

9 'ഒരു ചാവുപിള്ളയെ പെറ്റ തള്ളയെപ്പോലെ ഞാനപ്പുറത്തേക്കു തിരിഞ്ഞുകിടന്നു.'
ഇടശ്ശേരിയുടെ നൈരാശ്യത്തിന്റെ കാരണം വിവരിക്കുക

10 കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ ദൃശ്യകലയാണ് കഥകളി. കഥകളിയുടെ സവിശേഷതകള്‍ ഒരു വിദേശിക്കു പരിചയപ്പടുത്തുന്ന തരത്തില്‍ ഒരു കുറിപ്പു തയ്യാറാക്കുക.
11 നാടക നടനും സിനിമാ നടനും അഭിനയിക്കുകയാണ്. പക്ഷേ രണ്ടിനും ഒരുപാടു വ്യത്യാസങ്ങളുണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ ലേഖനത്തെ അടിസ്ഥാനമാക്കി വിവരിക്കുക.

12 'പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തൊടൊ' ആസ്വാദനം തയ്യാറാക്കുക.

'മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും' എന്ന നാടകം നമുക്ക് തരുന്ന സന്ദേശം എന്ത് വിശദീകരിക്കുക.
13 'തന്നതില്ല പരനുള്ളു കാട്ടുവാനൊ
ന്നു മേ നരനുപായമീശ്വരന്‍.' ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്തവരില്ല. നിങ്ങള്‍ക്കു നേരിട്ട ഒരനുഭവം വിവരിക്കുക.